വേള്‍ഡ്കപ്പില്‍ ഇന്ത്യന്‍ സാദ്യത?
ക്രിക്കറ്റ് വേള്‍ഡ് കപ്പ് ആസന്നമായിരിക്കെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തിയുണ്ട്. ധോനിയുടെ ചുണകുട്ടികള്‍ക്ക് കരീബിയന്‍ മണ്ണില്‍ തകര്‍ന്ന സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ കഴിയുമോ, അതോ ഒരിക്കല്‍കൂടി ഓസ്ട്രല്യന്‍ പടയോട്ടത്തിനു സാക്ഷികള്‍ ആകേണ്ടിവരുമോ?
സച്ചിന്‍ റെണ്ടുല്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന് ഒരു നല്ല വിടവാങ്ങല്‍ നല്കാന്‍ അവസാനംവരെ പോരുതുമെന്നു പറഞ്ഞ ഇന്ത്യന്‍ കാപ്ടിന്റെ വാക്കുകള്‍ സത്യമാകട്ടെ.ഇതിലും വലിയ ഒരു യാത്രയയപ്പു ക്രിക്കറ്റ് ദൈവത്തിനു നല്‍കാനില്ല.നൂറു കോടി ജനങ്ങളുടെ വികാരമായ ആ മഹാ മനുഷ്യന് ഒരു നല്ല യാത്രയയപ്പ് നമ്മക്ക് ആഗ്രഹിക്കാം.
ഈ വേള്‍ഡ് കപ്പിന് ഫവോരിടുകള്‍ ആരും ഇല്ല .എല്ലാം തുല്യ ശക്തികള്‍. എന്നിരുന്നാലും ഇംഗ്ലണ്ട് സാമീപകാലത്ത് കൈവരിച്ച മികവു തള്ളികളയാന്‍ കഴിയുന്നതല്ല.ആയതിനാലാണ് ഞാന്‍ അവര്‍ക്ക് വേണ്ടി വാദിക്കുന്നത്.
ഓസ്ട്രേലിയ, ലങ്ക , ദക്ഷിണാഫ്രിക്ക എന്നിവരും സര്‍വ സജ്ജരാണ്. വെസ്റ്റിന്‍ഡീസ് , പാക്കിസ്ഥാന്‍ തുടങ്ങിയവര്‍ക്കും സാദ്യതയുണ്ട്.അയര്‍ലണ്ട് , കിവീസ് ബംഗ്ലാദേശ് സിംബാവെ തുടങ്ങിയവര്‍ തങ്ങളുടെ ദിവസം ആരെയും മുട്ട് കുത്തിക്കും.
ഇന്ത്യന്‍ സാദ്യത സജീവമാണ്. സച്ചിനും സേവാഗും ഒന്നിക്കുന്ന ഒപെനിംഗ് അതിശക്തമാണ്. മദ്യനിരയില്‍ ഗംഭീര്‍ കോഹ്ലി യുവരാജ് തുടങ്ങിയ ശക്തര്‍ സ്ഥാനം പിടിക്കും.ധോനിയെന്ന കാപ്റെന്റെ കഴിവുകളില്‍ സംശയമില്ല.എന്നാല്‍ അയാളുടെ ബാറ്റിംഗ് ഒരു ബാദ്യത ആകുന്നില്ലെ എന്ന് ഒരു സന്ദേഹം.
അവസാന ഓവറുകളില്‍ തകര്താടുന്ന യുസുഫ് പത്താന്‍ ഇന്ത്യക്ക് നല്‍ക്കുന്ന മൈലേജു വളരെ വലുതാണ്.സച്ചിനെന്ന ദൈവം നമ്മുടെ കൂടെ അല്ലെ കിരീടത്തില്‍ കുറഞ്ഞൊരു ചിന്ത വേണ്ടാ.ദൈവത്തിനു അസാദ്യം എന്നുഒന്നില്ലല്ലോ.
നൂറു കോടി ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം നിറവേറാന്‍ നമ്മക്ക് പ്രാര്‍ത്ഥിക്കാം.ഇന്ത്യന്‍ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.മാധ്യമങ്ങളോട് ഒരു അപേക്ഷ 'പത്ര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രകടനം മോശമാകുമ്പോള്‍ കളിക്കാരെ അടി മുടി വിമര്‍ശിക്കുന്നത് നിര്‍ത്തണം.ഒരു കാര്യം ഓര്‍ക്കണം അവരും മനുഷ്യരാണ്.നമ്മക്ക് പ്രാര്‍ത്ഥിക്കാം ആശംസിക്കാം.ഭാരത് മാതാ കീ ജയി.